Latest NewsNewsInternational

പറഞ്ഞ സമയത്ത് വീട് പണി തീർക്കാതെ കോൺട്രാക്ടർ ; നൽകിയ പണം വേണ്ടെന്ന് വച്ച് പരാതി പിൻവലിച്ച് എമിറേറ്റി യുവാവ്

അബുദാബി : സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കരാർ ജോലികൾ നിർത്തിവയ്‌ക്കേണ്ടി വന്ന കോൺട്രാക്ടർക്ക് സഹായ ഹസ്തവുമായി എമിറേറ്റി യുവാവ്.

Read Also : തിരഞ്ഞെടുപ്പിന് മുൻപേ സംസ്ഥാനത്ത് ശമ്പള പരിഷ്‌കരണം നടപ്പാക്കാനൊരുങ്ങി സർക്കാർ

എമിറേറ്റി യുവാവ് തന്റെ വീട് നിർമ്മാണത്തിനായി ഒരു ലക്ഷം ദിർഹം കോൺട്രാക്ടർക്ക് നൽകിയിരുന്നു. എന്നാൽ തറക്കല്ലിട്ട ശേഷം ആഴ്ചകൾക്ക് ശേഷം വീട് പണി നിർത്തി വയ്ക്കുകയായിരുന്നു. ഇതിനെത്തുടർന്ന് എമിറേറ്റി യുവാവ് അബുദാബി പോലീസിൽ പരാതി നൽകുകയും ചെയ്തു. കേസ് കോടതിയിലെത്തുകയും ചെയ്തു.

എമിറേറ്റി യുവാവ് തനിക്ക് നൽകിയ പണം അമ്മയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചതാണെന്നും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തന്റെ കയ്യിൽ ആ സമയം വേറെ പണം ഇല്ലായിരുന്നെന്നും കോൺട്രാക്ടർ കോടതിയിൽ പറഞ്ഞു.ഇതിനെ തുടർന്ന് എമിറേറ്റി യുവാവ് കേസ് പിൻവലിക്കുകയും ചെയ്തു.തുടർന്ന് കോടതി പ്രതിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ എല്ലാം പിൻവലിക്കുകയും ചെയ്യുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button