NattuvarthaLatest NewsNews

പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി

പാലക്കാട്: നെന്മാറ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പ്രതിനിധി സുനിത സുകുമാരനെ ഒരുസംഘം ആളുകള്‍ കാറില്‍ തട്ടിക്കൊണ്ട് പോയി വഴിയില്‍ ഉപേക്ഷിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോയതിനും വധശ്രമത്തിനും കേസെടുത്തതായി നെന്മാറ പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സുനിതയെ ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് സന്ദര്‍ശിക്കുകയുണ്ടായി.

ഇന്നലെ വൈകിട്ട് സാമൂഹിക പെന്‍ഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ ബലം പ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ട് പോയി എന്നാണ് സുനിതയുടെ ആരോപണം. ടോസിലൂടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിക്കുകയുണ്ടായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button