Latest NewsNewsGulf

ചിതലിനെ നശിപ്പിക്കാന്‍ ഉപയോഗിച്ച കിടനാശിനി ഉള്ളില്‍ചെന്ന് രണ്ട് കുട്ടികള്‍ അതീവ ഗുരുതരാവസ്ഥയിൽ

മസ്‍കത്ത്: ചിതലിനെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കീടനാശിനി ഉള്ളില്‍ചെന്ന് രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആയിരിക്കുന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് വെള്ളിയാഴ്‍ച ഇക്കാര്യം അറിയിക്കുകയുണ്ടായത്. കുട്ടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡിസീസ് സര്‍വൈലന്‍സ് ആന്റ് കണ്‍ട്രോളിലെ ദേശീയ വിഷ നിയന്ത്രണ കേന്ദ്രം സ്ഥിതി നിരീക്ഷിച്ചുവരികയാണ് ഇപ്പോൾ. രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീട്ടില്‍ എളുപ്പത്തില്‍ തുറക്കാവുന്ന കുടിവെള്ള കുപ്പികളില്‍ കീടനാശിനി സൂക്ഷിച്ചുവെച്ചതാണ് അപകട കാരണമായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button