KeralaLatest NewsNews

കേരളം ഇനി മുസ്ലീം ലീഗ് ഭരിക്കും; തന്ത്രങ്ങൾ പരസ്യമാക്കി മുനവറലി ശിഹാബ് തങ്ങൾ

കേരളം ഭരിക്കാന്‍ മുസ്ലീം ലീഗ്

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് മുന്നണികൾ. തന്ത്രങ്ങൾ മെനഞ്ഞ് മുസ്ലീം ലീഗും കളത്തിലുണ്ട്. മുസ്ലീം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് വ്യക്തമാക്കി യൂത്ത് ലീഗ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാൻ മുസ്ലീം ലീഗ് ഒരുങ്ങുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

Also Read: കൂടുതൽ വാക്സിൻ കേരളത്തിനെന്ന് കേന്ദ്രം; വിതരണം ശനിയാഴ്ച

കൂടുതൽ സീറ്റ് ചോദിക്കാനുള്ള അവകാശവും അധികാരവും മുസ്ലീം ലീഗിനുണ്ടെന്ന് അദ്ദേഹം ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എവിടെയൊക്കെ എത്ര സീറ്റുകള്‍ വേണമെന്ന കാര്യത്തിൽ ഉടന്‍ തീരുമാനമുണ്ടാകും. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഭാഷ്യം.

അതേസമയം, തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യത്തെ കുറിച്ച് ഇതുവരെ ആലോചനകൾ ഒന്നും നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിച്ചാൽ ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് വാങ്ങാനാണ് കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക് എത്തുന്നതെന്ന ആക്ഷേപം നിലനിൽക്കേയാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ വെളിപ്പെടുത്തൽ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button