KeralaLatest NewsNewsCrime

നെയ്യാറ്റിൻകരയിൽ 15കാരി ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. കൊടങ്ങാവിള സ്വദേശി ജോമോനാണ് അറസ്റ്റിൽ ആയിരിക്കുന്നത്.

സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു ഉണ്ടായത്. പെൺകുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്താണ് പെൺകുട്ടിയെ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. എന്നാൽ അതേസമയം പെണ്കുട്ടി അവിടെ വച്ച് മരിച്ചു.

പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ജോമോൻ മുങ്ങുകയാണ് ഉണ്ടായത്. പിന്നാലെ മരിച്ച പെൺകുട്ടിയെ ജോമോൻ മർദ്ദിച്ച കാര്യം ചൂണ്ടിക്കാട്ടി സഹോദരി രംഗത്ത് എത്തി പൊലീസിൽ മൊഴി നൽകുകയും ചെയ്തു.

പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button