Latest NewsNewsIndia

ലൈംഗിക ബന്ധത്തിനിടെ ചരട് കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

നാഗ്‌പൂർ : ലൈംഗിക ബന്ധത്തിനിടെ ചരട് കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടി യുവാവ് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : കോഴിക്കോട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയുമായി യുവാവിന് 5 വർഷമായി ബന്ധമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. ലൈംഗിക ബന്ധത്തിനിടയിൽ യുവതി യുവാവിന്റെ കൈകാലുകൾ കസേരയിൽ നൈലോൺ ചരട് ഉപയോഗിച്ച് കെട്ടിവച്ചിരുന്നു. മറ്റൊരു ചരട് ഉപയോഗിച്ച് കഴുത്തിലും കെട്ടി. ഇതിനിടയിൽ സ്ത്രീ ശുചിമുറിയിലേക്ക് പോയി. ഈ സമയം യുവാവിനെ ബന്ധിപ്പിച്ചിരുന്ന കസേര തെന്നിപ്പോകുകയും കഴുത്തിൽ കെട്ടിയിരുന്ന ചരട് മുറുകുകയുമായിരുന്നു. തിരിച്ചെത്തിയ സ്ത്രീ കാണുന്നത് തന്റെ കാമുകൻ ശ്വാസം കിട്ടാതെ മരിച്ച് കിടക്കുന്നതാണ്.

ഉടൻ തന്നെ സ്ത്രീ ലോഡ്ജ് ജീവനക്കാരെ വിവരം അറിയിച്ചു. റൂം സർവീസ് സ്റ്റാഫിലൊരാൾ എത്തി യുവാവിന്റെ കെട്ടഴിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. സ്ത്രീയെ റിമാൻഡിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button