KeralaNattuvarthaLatest NewsNews

പന്തളം ഭരിക്കുന്നത് പെൺപട; ക്രമസമാധാനം ഇനി മഞ്ജുവിന്റെ കൈയ്യിൽ; ഇത് ചരിത്രം!

പെണ്‍പടയുടെ കാവലില്‍ അഭിമാനത്തോടെ പന്തളം

പന്തളം എല്ലാ അർത്ഥത്തിലും വനിത നവോത്ഥാനത്തിന്റെ കേരള മോഡൽ ആകുന്നു. ചരിത്രത്തിൽ ആദ്യമായി പന്തളത്ത് ഒരു വനിത പ്രിൻസിപ്പൽ എസ്.ഐ ചുമതലയേറ്റു. മഞ്ജു.വി.നായർ എസ് ഐ ആണ് ഇനി പന്തളത്തെ നയിക്കുക. തിരുവല്ലയിലും, കൊച്ചി സിറ്റിയിലും സബ് ഇൻസ്പെക്ടറായി മികവു തെളിയിച്ച മഞ്ജു.വി.നായരാണ് ഇൻസ്പെക്ടർ ശ്രീ.എസ്.ശ്രീകുമാറിന് സല്യൂട്ട് നൽകി ചുമതലയേറ്റത്.

Also Read: കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വ്യാജ പരാതി, യുവതിക്കെതിരെ നിയമ നടപടികളുമായി കോടതി

ഇതിനു മുൻപ് മഞ്ജു നഗരസഭയിലും, റെയിൽവേയിലും, പബ്ലിക് റിലേഷൻസ് വകുപ്പിലും ജോലി ചെയ്തിരുന്നു. 2 വർഷം മുമ്പാണു പോലീസ് സേനയിൽ ചേർന്നത്. പന്തളം നഗരസഭ, പന്തളം ബ്ളോക്ക് പഞ്ചായത്ത്, കുളനട ഗ്രാമപഞ്ചായത്ത് എന്നിവ നയിക്കുന്നതും വനിതകളാണ്.

പന്തളം നഗരസഭയിലെ ഭൂരിപക്ഷം കൗൺസിലർമാരും വനിതകൾ തന്നെ ആണ്. അക്കൂട്ടത്തിൽ പന്തളത്തെ ക്രമസമാധാനത്തിനും സ്ത്രീ സുരക്ഷയ്ക്കും ഒരു വനിതാ എസ്.ഐ കൂടി ചുമതയേറ്റിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button