മുംബൈ
കോവിഡ് ഭീഷണിയെ തുടർന്ന് നിർത്തിവച്ച ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് തുടക്കം. സയീദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി–-20യാണ് ആരംഭിക്കുന്നത്. ആറു ഗ്രൂപ്പുകളിലായി 38 ടീമുകളാണ് 31 വരെ നീളുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
മുംബൈയടക്കം ആറ് വേദികൾ. അവസാന റൗണ്ട് അഹമ്മദാബാദിൽ 26 മുതൽ നടക്കും. നിലവിലെ ചാമ്പ്യൻമാരായ കർണാടക, ബംഗാൾ, തമിഴ്‌നാട് എന്നീ വമ്പൻമാർക്കെല്ലാം ഇന്ന് കളിയുണ്ട്. കേരളം നാളെ രാത്രി ഏഴിന് പുതുച്ചേരിയെ നേരിടും. ഏഴുവർഷങ്ങൾക്കുശേഷം എസ് ശ്രീശാന്തിന്റെ മടങ്ങിവരവിന് ടൂർണമെന്റ് സാക്ഷ്യംവഹിക്കും. സ്റ്റാർ സ്‌പോർട്‌സിൽ കളികൾ തത്സമയമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..