KeralaLatest NewsNews

നടിയും ഡബ്ബിംഗ് ആര്ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

ഗാന്ധിഭവന് പാലിയേറ്റീവ് കെയറില് ചികിത്സയിലായിരുന്നു.

നടിയും ഡബ്ബിംഗ് ആര്ട്ടിസ്റ്റുമായ പാലാ തങ്കം (80) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി 7.35 ഓടെയായിരുന്നു അന്ത്യം. 2013 മുതല് പത്തനാപുരം ഗാന്ധിഭവന് അന്തേവാസിയായ തങ്കം . വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ഗാന്ധിഭവന് പാലിയേറ്റീവ് കെയറില് ചികിത്സയിലായിരുന്നു. മൃതദേഹം ഗാന്ധിഭവന് മോര്ച്ചറിയില്. സംസ്കാരം പിന്നീട് നടക്കും.

കോട്ടയം വേളൂര് തിരുവാതുക്കല് ശരത്ചന്ദ്രഭവനില് കുഞ്ഞുക്കുട്ടന്-ലക്ഷ്മിക്കുട്ടി ദമ്ബതികളുടെ മകളായ തങ്കത്തിന്റെ യഥാർത്ഥപേര് രാധാമണി. സത്യന് അഭിനയിച്ച കെടാവിളക്ക് എന്ന ചിത്രത്തില് താമര മലര് പോല്, തെക്ക് പാട്ടിന് എന്നിങ്ങനെ രണ്ട് പാട്ടുകള് പാടി. അതിനായി മദ്രാസിലെത്തിയ തങ്കത്തിന് അവിചാരിതമായി സത്യന്റെ ഒപ്പമൊരു വേഷം ചെയ്യാന് അവസരം ലഭിക്കുകയായിരുന്നു. പക്ഷേ ആ ചിത്രം പുറത്തു വന്നില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button