KeralaLatest NewsNewsEntertainment

ഒരുപാട് ആളുകൾ ചോദിക്കുന്നു ബിഗ് ബോസിൽ ഉണ്ടാകുമോ എന്ന്? നിലപാട് വ്യക്തമാക്കി റിമി ടോമി

ഷിയാസ് കരീം ഉൾപ്പെടെ മുൻ ബിഗ് ബോസ് താരങ്ങളും ആരാധകരും റിമിയ്ക്ക് പിന്തുണനൽകി രംഗത്ത്

ബിഗ് ബോസ് മൂന്നാം സീസണ്‍ ഉടനെത്തുകയാണ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിലെ മത്സരാർത്ഥികൾ ആരെല്ലാമെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. രശ്മി നായര്‍, സീമ വിനീത്, അര്‍ച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍ , റിമി ടോമി തുടങ്ങി നിരവധി പേരുകള്‍ ആണ് ഉയര്‍ വരുന്നത്.

റിയാലിറ്റി ഷോ ജഡ്ജായ റിമി ബിഗ് ബോസിൽ എത്തുമെന്ന ചർച്ച സജീവമായതോടെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് റിമി ടോമി. “എന്തിനാണ് ഈ ആളുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകൾ ചോദിക്കുന്നു ബിഗ് ബോസിൽ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാൽ കാര്യം കഴിഞ്ഞല്ലോ. വ്യാജവാർത്തകൾ തരണം ചെയ്യാൻ ഇതേ ഇപ്പോൾ വഴി ഉള്ളൂ. എന്നു റിമി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഷിയാസ് കരീം ഉൾപ്പെടെ മുൻ ബിഗ് ബോസ് താരങ്ങളും ആരാധകരും റിമിയ്ക്ക് പിന്തുണനൽകി രംഗത്ത് എത്തി. റിമി ബിഗ് ബോസിൽ പോകരുത് എന്നും, ഉള്ള ബഹുമാനം കുറയുമെന്നും ആരാധകരും പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button