സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയെ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം തള്ളിപ്പറഞ്ഞ് യൂത്ത്‌ലീഗ്.
ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം തീവ്രവാദമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുമായി ധാരണയുണ്ടാവില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമി വർഗീയവാദവും തീവ്രവാദവുമാണ് പ്രചരിപ്പിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ഇവരുമായി പ്രാദേശിക നീക്കുപോക്കും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..