Latest NewsNewsIndia

‘ഹത്രാസ് പെൺകുട്ടിയുടെ വിധി ആയേനെ സീതാദേവിക്കും’; ദേവിയെ അപമാനിച്ച് തൃണമൂൽ നേതാവ്

രാവണന്റെ അനുയായികളാണ് തട്ടിക്കൊണ്ട് പോയതെങ്കിൽ സീതാദേവിക്കും ഹത്രാസ് പെൺകുട്ടിയുടെ നില വന്നേനെ

സീതാദേവിയെ പരസ്യമായി അപമാനിച്ച് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ്. തൃണമൂൽ എംപി കല്യാൺ ബാനർജിയാണ് പൊതുജനമദ്ധ്യത്തിൽ വെച്ച് സീതാദേവിയെ അപമാനിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്. ഹത്രാസിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയ ഉപമിച്ചായിരുന്നു ബാനർജിയുടെ വിവാദ പരാമർശം.

Also Read: രജനിയെ അനുനയിപ്പിയ്ക്കാന്‍ നിരാഹാര സമരവുമായി ആരാധകര്‍

കൊൽക്കത്തയിൽ പൊതുജന റാലിക്കിടെയായിരുന്നു ബാനർജി സീതാദേവിയെ അപമാനിച്ചത്. രാവണൻ തട്ടിക്കൊണ്ടുപോയത് നന്നായെന്നും, രാവണന്റെ അനുയായികളാണ് തട്ടിക്കൊണ്ട് പോയിരുന്നതെങ്കിൽ ഹത്രാസിലെ പെൺകുട്ടിയുടേതിന് സമാനമായ വിധിയാകും തനിക്കുണ്ടാകുകയെന്നും രക്ഷപെട്ട് തിരിച്ചെത്തിയപ്പോൾ സീതാദേവി ഭഗവാൻ ശ്രീരാമനോട് പറഞ്ഞതെന്നായിരുന്നു റാലിയ്ക്കിടെ ബാനർജി പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കല്യാൺ ബാനർജിയുടെ പരാമർശത്തിനെതിരെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്ത് എത്തി. ഹിന്ദു വികാരത്തെ ചവിട്ടിമെതിക്കുന്നത് എന്തിനാണെന്നും ഇത് പിഷിയുടെ പ്രീതിപ്പെടുത്തൽ ആശയമാണോ എന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കണമെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button