തിരുവനന്തപുരം
ടെലിവിഷൻ പരിപാടികളിലെ നിലവാരത്തകർച്ച തടയാൻ ഇടപെടൽ ഉണ്ടാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശനിയാഴ്ച വൈകിട്ട്‌അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി. കൈറ്റ് വിക്ടേഴ്‌സ് ചാനലിന് രണ്ട് പുരസ്കാരമുണ്ട്: കഥാവിഭാഗത്തിൽ മികച്ച ടെലി ഫിലിം–- സാവന്നയിലെ മഴപ്പച്ചകൾ (20 മിനിറ്റിൽ കുറവ്), മികച്ച കുട്ടികളുടെ പരിപാടി: അനന്തപുരിയുടെ തിരുശേഷിപ്പുകൾ. മികച്ച ശാസ്ത്ര–- പരിസ്ഥിതി പരിപാടിയായി കൈരളി ന്യൂസ് സംപ്രേഷണം ചെയ്ത ചെറുധാന്യങ്ങളുടെ ഗ്രാമമാണ്. മികച്ച വിദ്യാഭ്യാസ പരിപാടി അവതാരകനുള്ള പുരസ്കാരം കൈരളിയിലെ ബിജു മുത്തത്തി (നിഴൽ ജീവിതം) ഏറ്റുവാങ്ങി.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു ചടങ്ങ്. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..