KeralaLatest NewsNews

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായി ഈടാക്കുന്ന ഫീസ്, പഠന നിലവാരം എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഇതിനായി പ്രത്യേകസമിതിക്കു സർക്കാർ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. നിലവില്‍ ഓരോ ഡ്രൈവിംഗ് പരിശീലകരും ഈടാക്കുന്ന ഫീസുകള്‍ വ്യത്യസ്ഥമാണ്. ഇവ ഏകീകരിക്കുക എന്നതിനോടൊപ്പം പഠന നിലവാരം നിശ്ചയിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടു തയ്യാറാക്കാനൊരുങ്ങുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button