CinemaLatest NewsNewsEntertainment

പറഞ്ഞിട്ട് കേട്ടില്ല, ചിത്ര അഭിനയം നിർത്താൻ ഹേംനാഥ് കണ്ടെത്തിയ വഴി വളരെ മോശം; കേസ് വഴിത്തിരിവിൽ

ചിത്രയുടെ ആത്മഹത്യ വഴിത്തിരിവിൽ

തമിഴ് സീരിയല്‍ നടി വി.ജെ. ചിത്രയുടെ ആത്മഹത്യാ കേസിൽ വഴിത്തിരിവ്. കേസന്വേഷണം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനു കൈമാറി. ചിത്രയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടർന്നാണ് നടപടി. ഹേംനാഥിനെതിരെ കുടുംബം ആരോപണം ഉന്നയിച്ചതിനു പിന്നാലെ അറസ്റ്റിലായ ഹേംനാഥിന്റെ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിനോടു റിപ്പോര്‍ട്ടു തേടി.

Also Read: ആര്‍ക്കും വായിക്കാന്‍ പറ്റാത്ത മരുന്ന് കുറിപ്പടി ; വിശദീകരണവുമായി ഡോക്ടര്‍

ചിത്രയുടെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് ചിത്രയുടെ കുടുംബം ആരോപിക്കുന്നത്. വിവാഹനിശ്ചയത്തിനു ശേഷം ഹേംനാഥും ചിത്രയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഒരുമിച്ച് താമസം തുടങ്ങിയതോടെ ഹേംനാഥ് ചിത്രയോട് അഭിനയം നിർത്താവ് ആവശ്യപ്പെട്ടിരുന്നു. ഇതിനു വഴങ്ങാതിരുന്നതോടെ ഹേംനാഥ് മദ്യപിച്ചു സെറ്റിലെത്തി വഴക്കുണ്ടാക്കുന്നതും ചിത്രയെ കടുത്ത സമ്മര്‍ദത്തിലാഴ്‌ത്തിയെന്നാണു പൊലീസ് പറയുന്നത്.

ചിത്രയെ ഡിസംബര്‍ ഒന്‍പതിനാണു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഡിസംബര്‍ 15നാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button