മഞ്ജു വാര്യര്‍, വിനീത് ശ്രീനിവാസന്‍ ,സൗബിന്‍ സാഹിര്‍, അപര്‍ണ്ണ ബാലമുരളി എന്നിവരുടെ പൂര്‍ണ്ണ സഹകരണത്തോടെ ഒരുങ്ങിയ
ഷാപ്പ് പാട്ടായ 'കള്ള്' പുറത്തിറങ്ങി.അനീഷ് ഗോവിന്ദ് നിര്‍മ്മാണവും, സംവിധാനവും നിര്‍വ്വഹിക്കുന്ന ഷാപ്പ് പാട്ട് ജനുവരി 3-ന് ബു ബുസ് ബ്ലോഗ് ബൈ അനീഷ് ഗോവിന്ദ് എന്ന യു ട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.
ഒരു മെക്‌സിക്കന്‍ അപാരത ,ഗ്യാംങ്സ്റ്റര്‍, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ അയ്യപ്പ സംഗീതമൊരുക്കുന്ന കള്ളിന്റെ വരികളെഴുതിയത് മുത്തു ആലക്കലാണ് .കാക്ക തുരുത്ത് ഗ്രാമത്തിലെ പാമ്പ് സാബുവിന്റേയും, ഗിരിജ ടീച്ചറുടെയും പ്രണയമാണ് കഥയുടെ ഇതിവൃത്തം.
എ.ജി ഫിലിംഹൗസിനു വേണ്ടി അനീഷ് ഗോവിന്ദ് നിര്‍മ്മാണവും, സംവിധാനവും, നിര്‍വ്വഹിക്കുന്ന കള്ളിന്റെ ക്യാമറ - ജിതിന്‍ വി.രാജ്. കഥ, തിരക്കഥ - അനീഷ് ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - നിഷാദ് ഹസ്സന്‍, എഡിറ്റിംഗ്, കളറിംഗ് - ബിബിന്‍ സി.എ, ബിലാല്‍, അസോസിയേറ്റ് ഡയറക്ടര്‍ -സനല്‍ കെ.ബാബു, മേക്കപ്പ് -ജിത്ത് വടൂക്കര, ആര്‍ട്ട് - ത്രായാംബക് റണ്‍ദേവ് ,വാസുദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ത്രാ യാംബക്‌റണ്‍ദേവ് ,വസ്ത്രാലങ്കാരം - മെല്‍വിന്‍ തൃശൂര്‍, മാനേജര്‍ - വേണു പാതേര്‍ണ, പോസ്റ്റര്‍ - ബ്ലാക്ക് മാജിക് സ്റ്റുഡിയോസ്, അധിന്‍ ഒല്ലൂര്‍, പി.ആര്‍.ഒ- അയ്മനം സാജന്‍.
അനീഷ് ഗോവിന്ദ് ,സീത, വിജയന്‍ കൊള്ളന്നൂര്‍, രാജന്‍, ശശീധരന്‍ എ എസ് അറക്കല്‍, ഷൈജ വിജയന്‍, ശ്യാം, ബൈജു പൂത്തോള്‍ എന്നിവര്‍ അഭിനയിക്കുന്നു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..