09 January Saturday

പെരുമ്പളം പാലം നിർമാണം : ഊരാളുങ്കലിന്‌ കരാർ നൽകിയ വിധിയിൽ ഡിവിഷൻ ബെഞ്ച്‌ ഇടപെട്ടില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021


കൊച്ചി
പെരുമ്പളം പാലം നിർമാണത്തിന്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്ക്‌ കരാർ നൽകിയ സർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് വിധിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല. ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻസ് സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് കൂടുതൽ വാദത്തിനായി മാറ്റി. ഊരാളുങ്കലിന് നിർമാണ കരാർ നൽകിയതായും പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

ഊരാളുങ്കൽ സൊസൈറ്റിക്ക്‌ പത്ത് ശതമാനം ഇളവ് അനുവദിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ അപാകമില്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീൽ. സഹകരണ സംഘങ്ങളെയും വ്യക്തികളെയും ഒരേനിലയിൽ കാണാനാകില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ. 1921-ൽ സ്ഥാപിതമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സംഘമെന്നും ആയിരക്കണക്കിന് എൻജിനിയർമാർ സേവനമനുഷ്‌ഠിക്കുന്ന സംഘത്തിന്റെ വിശ്വാസ്യത കണക്കിലെടുത്താണ് ഇളവ് നൽകിയതെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. നൂറ് കോടിയോളം രൂപ മുടക്കുന്ന പദ്ധതിയാണ്, കേസ് കാരണം  മുടങ്ങിക്കിടന്നതെന്നും സർക്കാർ ബോധിപ്പിച്ചു. പാലത്തിനായി ജനങ്ങൾ ദീർഘകാലം സമരം നടത്തുകയും അവരുടെ ചിരകാലാഭിലാഷം കണക്കിലെടുത്താണ്‌ പാലം നിർമാണത്തിന് തീരുമാനമെടുത്തതെന്നും സർക്കാർ വിശദീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top