കണ്ണൂർ
‘ആകാശവാണി കണ്ണൂർ’ ഇനി ഓർമകളിൽ. നിലവിലെ ഏഴ് നിലയങ്ങൾ ഏകീകരിച്ച് ആകാശവാണി കേരളം, മലയാളം, റെയിൻബോ എന്നിങ്ങനെ മൂന്നാക്കി ചുരുക്കാനാണ് പ്രസാർ ഭാരതിയുടെ നീക്കം. ഒക്ടോബറിൽ നടന്ന പ്രസാർ ഭാരതിയുടെ ബോർഡ് യോഗ തീരുമാനമാണ് പ്രാദേശിക നിലയങ്ങളുടെ പ്രസക്തി ഇല്ലാതാക്കിയത്. സംസ്ഥാന തലസ്ഥാനങ്ങളിലെ നിലയങ്ങൾ മാത്രമാവും പൂർണ രൂപത്തിൽ പ്രവർത്തിക്കുക. മറ്റു നിലയങ്ങൾ ചെറിയ പരിപാടികൾ അയക്കുന്ന പ്രൊഡക്‌ഷൻ കേന്ദ്രങ്ങളെന്ന റോളിലാവും.
പ്രാദേശിക നിലയങ്ങളെ ഒഴിവാക്കി ഒറ്റ ബ്രാൻഡാക്കി മാർക്കറ്റ് ചെയ്യുമ്പോൾ പരസ്യ നിരക്ക് കൂടുന്നതിനാൽ ചെറുകിടക്കാർ പരസ്യം നൽകാൻ മടിക്കും. പരസ്യ വരുമാനം ഇടിയും. ഗ്രേഡ് ചെയ്ത കലാകാരന്മാർക്ക് പോലും അപൂർവമായേ പരിപാടികൾ ലഭിക്കൂ.
1991ലാണ് കണ്ണൂർ ആകാശവാണി നിലയം തുടങ്ങിയത്. 95 ശതമാനം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. റിലേ സ്‌റ്റേഷനാകുമ്പോൾ പുതിയ നിയമനം ഉണ്ടാവില്ല. വൈകിട്ടുള്ള കൃഷി പരിപാടി തിരുവനന്തപുരത്തേക്ക് അയച്ചുകൊടുക്കും. ശ്രോതാക്കൾ ആവശ്യപ്പെട്ട ഗാനങ്ങൾ തിരുവനന്തപുരത്ത് നിന്നായിരിക്കും. ശ്രോതാക്കൾ കുറയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..