KeralaNattuvartha

മഴയിൽ കോതമംഗലം പുഴയുടെ തടയണകളിൽ വന്നടിഞ്ഞത് മാലിന്യക്കൂമ്പാരം

കുടമുണ്ട, വടക്കുമ്പാടം, കുഴിക്കണ്ടം എന്നിവിടങ്ങളിലെ തടയണകളാണ് മാലിന്യംകൊണ്ട് നിറഞ്ഞത്

പോത്താനിക്കാട് : ശക്തമായ മഴയിൽ കോതമംഗലം പുഴയുടെ തടയണകളിൽ വന്നടിഞ്ഞത് മാലിന്യക്കൂമ്പാരങ്ങൾ. പല്ലാരിമംഗലം പഞ്ചായത്തിൽ കുടമുണ്ട, വടക്കുമ്പാടം, കുഴിക്കണ്ടം എന്നിവിടങ്ങളിലെ തടയണകളാണ് കഴിഞ്ഞ ദിവസത്തെ മഴയ്ക്ക് മാലിന്യംകൊണ്ട് നിറഞ്ഞത്.

മര ചില്ലകളും, പ്ലാസ്റ്റിക്കും ഉൾപ്പടെയുള്ള മാലിന്യങ്ങൾ വന്നടിഞ്ഞതോടെ പുഴയുടെ ഒഴുക്കിന് തന്നെ തടസ്സമായി. വേനൽക്കാലം മുന്നിൽക്കണ്ട് കുടിവെള്ളത്തിനായി കഴിഞ്ഞ ദിവസം പഞ്ചായത്ത്‌ അധികൃതർ തടയണ ശുചീകരിച്ച് പലകകൾ സ്ഥാപിച്ചിരുന്നു. മഴയിൽ മാലിന്യം എത്തിയതോടെ ഇത് വീണ്ടും നീക്കംചെയ്യേണ്ടതായി വന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button