KeralaNattuvartha

ഷോർട്ട് സർക്യൂട്ട് ; തിരുവല്ലയിൽ ബാറ്ററി ഷോപ് കത്തിനശിച്ചു

ആറു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു

തിരുവല്ല: തിരുവല്ലയിൽ ബാറ്ററി ഷോപ്പിനു തീപിടിച്ചു. വൈഎംസിഎയ്ക്കു സമീപം പ്രവർത്തിക്കുന്ന ബഥേൽ‌ ബാറ്ററി ഹൗസാണ് പൂർണമായും കത്തി നശിച്ചത്. കംപ്യൂട്ടർ ഉൾപ്പെടെ ആറു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ആൻഡ്രൂസ് ചെറിയാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി കട അടച്ചശേഷം പോയിരുന്നു. ഇന്നലെ രാവിലെ ഒൻപതരയ്ക്ക് കട തുറന്നപ്പോഴാണ് അകത്തുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചതായി കാണുന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button