Latest NewsNewsIndia

ഇന്ത്യയിലെ ജനങ്ങള്‍ ഗോമൂത്രവും ചാണകവും കൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങള്‍ ശീലമാക്കണം; കര്‍ണാടക മന്ത്രി

ബംഗളൂരു: ഗോമൂത്രവും ചാണകവും കൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ ശീലമാക്കണമെന്ന് കര്‍ണാടക മന്ത്രി പ്രഭു ചൗഹാന്‍ പറയുകയുണ്ടായി. ഗോമൂത്രവും ചാണകവും കൊണ്ട് നിർമ്മിക്കുന്ന ഷാംപൂ, ചാണകത്തിരി, പഞ്ചഗവ്യ, വളം, സോപ്പ് തുടങ്ങിയവ ഉപയോഗിക്കണമെന്നും ഇവ ഗോപരിപാലനത്തിന് കാരണമാകുമെന്നുമാണ് മന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ഗോവധ നിരോധ-കന്നുകാലി സംരക്ഷണ നിയമം ജനുവരി അഞ്ചിന് സര്‍ക്കാര്‍ ഓര്‍ഡിന്‍സിലൂടെ പാസാക്കുകയുണ്ടായി. ഗോവധത്തിന് മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സിലുള്ളത്.

‘പശുക്കളിൽ നിന്ന് ലഭിക്കുന്ന പാല്‍, തൈര്, നെയ്യ് എന്നിവയ്ക്ക് പുറമേ, നിരവധി ഉത്പന്നങ്ങള്‍ ചാണകത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും ഉണ്ടാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പഠനം നടത്തും. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും’ – മന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button