ജക്കാര്‍ത്ത> ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ യാത്രാവിമാനം കാണാതായി. ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കലിമന്തന്‍ പ്രവിശ്യയിലെ പോന്റ്റിയാനാക്കിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് ബി 737-500 മോഡല്‍ വിമാനം കാണാതായത്. ശനിയാഴ്ച ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.
ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്ജെ 182 വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരും അടക്കം അമ്പതിലധികം പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..