COVID 19Latest NewsNewsInternationalSports

ഒളിമ്പിക്സും പ്രതിസന്ധിയിൽ, നടക്കുമെന്ന് ഒരുറപ്പുമില്ല

സംബറിൽ നടത്തിയ സർവ്വേയിലെ മൂന്നിലൊന്ന് ആളുകളും ഗെയിംസ് മാറ്റിവെക്കണം എന്ന് ആവശ്യപ്പെട്ടതും ഗെയിംസിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്

ടോക്യോ: 2021 ലേക്ക് മാറ്റി വെച്ച ജപ്പാനിലെ ടോക്യോ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് നടക്കാനുള്ള സാധ്യത മങ്ങുന്നു. 2021 ജൂലായ് 23നാണ് ഒളിമ്പിക്സ് ആരംഭിക്കേണ്ടത്. കോവിഡ് വ്യാപന ഭീക്ഷണി തുടരുന്ന പശ്ചാത്തലത്തിൽ ഗെയിംസ് നടക്കുമെന്ന് ഒരു ഉറപ്പും പറയാനാകില്ല എന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റിയംഗം ഡിക് പൗണ്ട് വ്യക്തമാക്കി.

Also related: കാപിറ്റോൾ കലാപം: ട്രംപ് അനുകൂലികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം

കോവിഡ് വ്യാപനത്തെ തുടർന്ന് ജപ്പാനിൽ നിലവിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇതൊന്നും ഒളിമ്പിക്സ് തയ്യാറെടുപ്പുകളെ വാദിക്കില്ല എന്നാണ് സംഘാകർ പറയുന്നത്. എന്നാൽ ജപ്പാനിലെ വലിയ ഒരു വിഭാഗം ജനങ്ങളും ഇപ്പോൾ ഒളിമ്പിക്സ് നടത്തുന്നതിനെതിരാണ്. രാജ്യത്ത് നടത്തിയ സർവ്വേയിൽ 31 ശതമാനം പേരും ഒളിമ്പിക്സ് മാറ്റിവെക്കണം എന്നഭിപ്രായപ്പെട്ടപ്പോൾ 27 ശതമാനം മാത്രമാണ് ഒളിമ്പിക്സ് ജൂലായിൽ തന്നെ നടത്തണം എന്നഭിപ്രായപ്പെട്ടു.

Also related: സക്കീർ ഹുസൈൻ്റെ തിരിച്ചുവരവ്, സിപിഎമ്മിൽ കലാപം

ഡിസംബറിൽ നടത്തിയ സർവ്വേയിലെ മൂന്നിലൊന്ന് ആളുകളും ഗെയിംസ് മാറ്റിവെക്കണം എന്ന് ആവശ്യപ്പെട്ടതും ഗെയിംസിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button