KeralaNattuvartha

കനത്ത മഴ ; വീടിനോടുചേർന്ന മതിലിടിഞ്ഞു

വീടിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്

പെരുമണ്ണ : പെരുംമണ്ണയിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വീടിനോട് ചേർന്ന മതിലിടിഞ്ഞുവീണു. പെരുമണ്ണ പാറക്കോട്ടുതാഴം പുന്നാത്തൂർ അഗസ്റ്റിൻ പൗലോസിന്റെ വീടിനോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത്. രവിയുടെ വീടിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

എട്ടടിയോളം ഉയരത്തിലുള്ള മതിലിടിഞ്ഞ് തൊട്ടടുത്തുള്ള പുന്നാത്തൂർ രവിയുടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മതിൽ ഇടിഞ്ഞുവീണ് മതിലിടിഞ്ഞ് മുറ്റം തകർന്ന് അഗസ്റ്റിൻ പൗലോസിന്റെ വീടും ഭീഷണിയിലാണ്. പെരുമണ്ണ വില്ലേജ് ഓഫീസർ എം. ഷൈജു രവിയുടെ വീട് സന്ദർശിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button