മനാമ > ബഹ്‌റൈന്‍ പ്രതിഭ കേന്ദ്രകമ്മിറ്റിയും ഹെല്‍പ്‌ലൈനും ചേര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്, ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെല്പ്‌ലൈന്‍ കണ്‍വീനര്‍ നൗഷാദ് പൂനൂര്‍ നന്ദി പറഞ്ഞു. നാല് മേഖലകളില്‍ നിന്നായി നൂറ് പ്രവര്‍ത്തകര്‍ രക്തദാനം നടത്തി.
രക്തദാന ദൗത്യത്തില്‍ പങ്കാളികളായ എല്ലാ പ്രവര്‍ത്തകരെയും പ്രതിഭ സെക്രട്ടറി ലിവിന്‍ കുമാറും പ്രസിഡന്റ് സതീഷും അഭിവാദ്യം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..