റിയാദ് > കോവിഡ്-19 മഹാമാരിക്കിടയില്‍ തൊഴിലും വേതനവും ഇല്ലാതെ കഷ്ടപ്പെട്ട നിര്‍ദ്ധനരായ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി റിയാദ് കേളി ആവിഷ്‌കരിച്ച 'കേളിയിലൂടെ കേരളത്തിലേക്ക്' എന്ന സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുമായി സഹകരിച്ച റിയാദിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളേയും ആദരിച്ചു. കേളിയുടെ വാര്‍ഷികാഘോഷ പരിപാടിയുടെ പ്രായോജകരെയും ആദരിച്ചു.
ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടല്‍ അങ്കണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന കേളിയുടെ പ്രൗഢഗംഭീരമായ 20-ാം വാര്‍ഷികാഘോഷ വേളയിലാണ് ആദരിക്കല്‍ നടന്നത്.
'കേളിയിലൂടെ കേരളത്തിലേക്ക്' എന്ന പദ്ധതിയില്‍ 87 നിര്‍ദ്ധന പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കാന്‍ ഒന്നോ അതിലധികമോ ടിക്കറ്റ് നല്‍കി സഹായിച്ചവരെയും, കേളിയുമായി സഹകരിക്കുന്ന 29 സ്‌പോണ്‍സര്‍മാരേയുമാണ് ചടങ്ങില്‍ ആദരിച്ചത്. ഇവരെക്കൂടാത്ത ചെറുതും വലുതുമായ തുകകള്‍ നല്‍കി ഈ പദ്ധതി വിജയിപ്പിക്കാന്‍ നിരവധി പേര്‍ കേളിയോട് സഹകരിച്ചു.
വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍ ആമുഖ പ്രഭാഷണം നടത്തി. ആക്ടിങ് പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷനായി. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, ജോയിന്റ് സെക്രട്ടറിമാരായ ടിആര്‍ സുബ്രഹ്മണ്യന്‍, സുരേഷ് കണ്ണപുരം എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..