COVID 19Latest NewsNewsIndiaInternational

ഇന്ത്യയുടെ വാക്സിനായി ക്യൂ നിന്ന് ലോകരാജ്യങ്ങൾ; ചൈനയിലേക്ക് കണ്ണ് നട്ട് പാകിസ്ഥാൻ, ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ഇന്ത്യയിലെ കൊവിഡ് വാക്സിനായി ലോകം ക്യൂ നിൽക്കുന്നു

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനുകൾക്കായി ക്യൂ നിന്ന് ലോക രാജ്യങ്ങൾ. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മ്യാന്‍മര്‍, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾ ഇതിനോടകം ഇന്ത്യയോട് വാക്സിൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ വാക്സിൻ മതിയെന്ന നിലപാടിലാണ് ഈ രാജ്യങ്ങൾ.

സുഹൃദ് രാജ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കോവിഡ് വാക്‌സിനുകൾ മാറ്റിവെച്ചതിന് ശേഷമാകും വിദേശ രാജ്യങ്ങൾക്ക് നൽകുകയെന്നും ഉന്നതതല വൃത്തങ്ങൾ അറിയിച്ചു.

also Read: തലസ്ഥാനത്ത് വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക 15 ലക്ഷം കോവിഡ് വാക്സിൻ ഡോസിനാണ് ഓർഡർ നൽകിയത്. ശ്രീലങ്കയുടെ പ്രസിഡന്‍റ് ഗോതബായ രാജപക്‌സ ഇന്ത്യയുടെ വാക്സിനാണ് മുൻഗണന നൽകുന്നത്. മ്യാന്‍മര്‍ നേതാവ് ആംഗ് സാന്‍ സൂക്വിയും ഇന്ത്യയുമായി കരാർ ഒപ്പിട്ട കാര്യം വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശും നേപ്പാളും മ്യാന്മറും ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയുമായി തേടിക്കഴിഞ്ഞു. ആദ്യ 12 മില്ല്യൺ ഡോസ് നേപ്പാളിന് നൽകാനാണ് തീരുമാനം. ബംഗ്ലാദേശുമായും വാക്‌സിൻ വിതരണം സംബന്ധിച്ച് ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. ഫെബ്രുവരി ആദ്യത്തോടെ 30 മില്ല്യൺ കൊവിഷീൽഡ് വാക്‌സിൻ ഡോസുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. മ്യാന്മറും ഇന്ത്യയിൽ നിന്നും ആദ്യ ബാച്ച് വാക്‌സിൻ വാങ്ങുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്.

Also Read: സ്വയം ഒഴിയാൻ വി എസ്, പദവികളെല്ലാം രാജിവെച്ചേക്കും

എന്നാൽ, പാകിസ്ഥാൻ ഇന്ത്യയെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പാകിസ്ഥാൻ കാത്തിരിക്കുന്നത് ചൈനയുടെ വാക്സിനു വേണ്ടിയാണ്. ചൈനീസ് വാക്സിൻ സ്വീകരിക്കുമെന്ന് നേരത്തേ പാകിസ്ഥാൻ വ്യക്തമാക്കിയതുമാണ്. ഏതായാലും ഇന്ത്യയുടെ മുന്നേറ്റം പാകിസ്ഥാന് ചെറിയ അസ്വസ്ഥതകൾ അല്ല ഉണ്ടാക്കുന്നതെന്ന് വ്യക്തം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button