KeralaNattuvartha

ചിറ്റൂർ റോഡിൽ കുന്നുകൂടി മാലിന്യം ; പ്രതിഷേധവുമായി നാട്ടുകാർ

ദുർഗന്ധം മൂലം വഴിയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്

ചിറ്റൂർ : ചിറ്റൂർ നഗരമധ്യത്തിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. അണിക്കോട്‌ നെഹ്‌റു കല്യാണമണ്ഡപത്തിനുസമീപം പാതയോരത്തെ എടയാർകുളക്കരയിലാണ്‌ രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്. ഇതിന്റെ ദുർഗന്ധം മൂലം വഴിയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്.

മാസങ്ങളായിട്ടും കുളക്കരയിൽ മലിനവസ്തുക്കൾ നീക്കം ചെയ്യാനോ തള്ളുന്നവരെ കണ്ടെത്താനോ വേണ്ട നടപടികൾ സ്വീകരിക്കാനോ അധികൃതർക്ക്‌ കഴിഞ്ഞില്ലെന്നാണ്‌ നാട്ടുകാർ ആരോപിക്കുന്നു.

കടകളിലെ അവശിഷ്ടം, ബാർബർ ഷോപ്പുകളിലെ തലമുടി, കടകളിലെയും വീടുകളിലെയും പാഴ്‌വസ്തുക്കൾ ഇവയൊക്കെയാണ്‌ കുളക്കരയിൽ തള്ളുന്നത്‌. ശുചീകരണം, പ്ലാസ്റ്റിക്‌ നിരോധനം തുടങ്ങിയവയിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയ നഗരസഭയാണിത്‌.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button