Latest NewsNewsIndia

ബാങ്ക് ഉദ്യോ​ഗസ്ഥയുടെ മരണം; ആത്മഹത്യാ കുറിപ്പു കണ്ടെത്തി

തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ല

കൊവിഡ് പിടിപെടുമെന്നുള്ള ഭയത്താൽ ബാങ്ക് ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്തു. തെലങ്കാനയിലാണ് സംഭവം. വാണി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

കരിംന​ഗറിലെ എസ്ബിഐ മങ്കമ്മതോട്ട ബ്രാഞ്ചിലെ പ്രൊബേഷണറി ഓഫിസറായ വാണി സഹപ്രവർത്തകരോടൊപ്പം വാടക വീട്ടിൽ കഴിയുന്നതിനിടെയാണ് തൂങ്ങി മരിച്ചത്. വാണിയുടെ മാതാപിതാക്കൾ ഹൈദരാബാദിലാണ് താമസം.

തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും കൊവിഡ് പിടിപെടുമെന്നുള്ള ഭയത്താലാണ് മരിക്കുന്നതെന്നും സൂചിപ്പിച്ച ആത്മഹത്യാ കുറിപ്പും വാണിയുടെ മുറിയിൽ നിന്ന് കണ്ടെത്തി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button