മനാമ > യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. കൊറോണവൈറസിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാ നിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, കര, കടല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നത് ഇതില്‍ ഇതില്‍പെടും.
എല്ലാ പൗരന്‍മാര്‍ക്കും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനും തിരിച്ചുവരാനും അനുമതിയുണ്ടാകും. കോവിഡ് വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാകും നിയന്ത്രണം പിന്‍വലിക്കുക എന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16നാണ് അന്താരാഷ്ട്ര വിമാന സര്‍വിസുള്‍കള്‍ക്ക് സൗദി നിരോധനം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 15 ന് ഭാഗികമായി യാത്രാനിരോധനം നീക്കി. എന്നാല്‍, സാധാരണ വിമാന സര്‍വിസിന് അനുമതി നല്‍കിയിരുന്നില്ല.
ജനുവരിയില്‍ യാത്രാവിലക്ക് പൂര്‍ണമായി പിന്‍വലിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജനിതക മാറ്റം വന്ന കൊറോണവൈറസ് ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രം കര്‍ക്കശമാക്കുകയായിരുന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ 200ന് താഴെയെത്തിയതും കൊറോണവൈറസിനെതിരെ കുത്തിവെപ്പ് ആരംഭിച്ചതുമാണ് പുതിയ തീരുമാനത്തിന് കാരണം. മാര്‍ച്ച് 31ഓടെ ഒന്നാംഘട്ട കുത്തിവെപ്പ് പൂര്‍ത്തിയാകുമെന്നാണ് കണക്ക് കൂട്ടല്‍.
ഇന്ത്യയില്‍ നിന്നും ഏപ്രില്‍ മുതലേ സൗദി സര്‍വീസ് ഉണ്ടാകൂവെന്ന് വ്യക്തമായി. അതിനു മുന്‍പ് സൗദിയില്‍ എത്തേണ്ടവര്‍ ദുബായ് വഴി വരാം. അവിടെയോ, മാലിദ്വീപിലോ 14 ദിവസം ക്വാറന്റയ്‌നില്‍ കഴിയണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..