KeralaNattuvartha

ബൈക്ക് മോഷ്ടിച്ച കേസ് ; യുവാക്കൾ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

ശൂരനാട് : ബൈക്ക് മോഷണം സ്ഥിരമാക്കിയ യുവാക്കൾ അറസ്റ്റിൽ. മൈലപ്ര മരുതുപ്ളാക്കൽ വീട്ടിൽ രഞ്ജിത്ത് (23), റാന്നി റബ്ബറിൻകാലായിൽ ഷിജോ (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ശൂരനാട് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പരിശോധനയിൽ ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് മല്ലപ്പള്ളി സ്വദേശിയുടേതാണെന്നു കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മുപ്പത്തിയഞ്ചോളം ബൈക്കുകൾ പ്രതികൾ മോഷ്ടിച്ചതായി കണ്ടെത്തി. ഷിജോയുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന്‌ ബൈക്കിന്റെ പൂട്ട് തകർക്കാനുള്ള ഉപകരണങ്ങളും രൂപമാറ്റം വരുത്തിയ താക്കോൽക്കൂട്ടങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button