Latest NewsNewsInternational

ജക്കാർത്തയിൽ പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ വിമാനം കാണാതായി

ജക്കാർത്തയിൽ വിമാനം കാണാതായി

ഇന്തോനേഷ്യയിൽ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം കാണാതായി. ജക്കാർത്തയിൽ നിന്ന് പോണ്ടിയാനാക്കിലേക്കുള്ള ശ്രീവിജയ എയർ ഫ്ലൈറ്റ് എസ്‌ജെവൈ 182 ആണ് കാണാതായത്. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് ഇന്തോനേഷ്യയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു.

Also Read: നിർമാണം പൂർത്തിയാകുംമുൻപേ റോഡ് തകർന്നു ; പരാതിയുമായി നാട്ടുകാർ

ഫ്ലൈറ്റ് ട്രാക്കർ വെബ്‌സൈറ്റ് ഫ്ലൈറ്റ് റാഡാർ 24 നൽകുന്ന റിപ്പോർട്ട് പ്രകാരം പറന്നുയർന്ന് 10,000 അടിയിലധികം ഉയരത്തിലെത്തിയപ്പോഴേക്കും വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ടേക്ക് ഓഫ് കഴിഞ്ഞ് നാല് മിനിറ്റിന് ശേഷമാണ് സംഭവമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിൽ 50 ഓളം യാത്രക്കാരാണുള്ളത്. സോക്കർനോ-ഹത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം കാണാതായത് ഇന്ന് രാവിലെയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button