KeralaLatest NewsNews

‘മറ്റ് തൊഴിലാളികള്‍ക്ക് വേണ്ടി താന്‍ മരിക്കുന്നു’ ഫെയ്സ്ബുക്ക് ലൈവില്‍ തൊഴിലാളിയുടെ ആത്മഹത്യാ ശ്രമം

മാസങ്ങളായിപ്പൂട്ടികിടക്കുന്ന ഈ കമ്പനിയിൽ സമരം നടക്കുകയാണ്.

തിരുവനന്തപുരം: പ്രഫുല്ല കുമാര്‍ എന്ന തൊഴിലാളിയെ കുറച്ചു നാളുകൾക്ക് മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയ കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെ കമ്പനിയിലെ മറ്റൊരു തൊഴിലാളി കൂടി ആത്മഹത്യക്കു ശ്രമിച്ചു. മാസങ്ങളായിപ്പൂട്ടികിടക്കുന്ന ഈ കമ്പനിയിൽ സമരം നടക്കുകയാണ്.

ഫെയ്‌സ് ബുക്ക് ലൈവില്‍ വന്ന് മാനേജ്‌മെന്റിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് തിരുവനന്തപുരം മാധവപുരം സ്വദേശിയായ 42 കാരൻ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.15 വര്‍ഷമായി കമ്ബനിയിലെ പ്ലാന്റ് ഓപറേറ്ററായിരുന്ന ഇയാളെ പിരിച്ചുവിട്ടതായി ചൂണ്ടിക്കാട്ടി ഒരു മാസം മുന്‍പ് കമ്ബനി നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.

read also:വിജയ് ചിത്രത്തിന് വേണ്ടി തിയറ്റർ തുറക്കാൻ പറ്റില്ല; നടൻ ദിലീപിനും ആന്റണി പെരുമ്പാവൂരിനും വിജയ് ഫാന്‍സിന്റെ പൊങ്കാല

സോഷ്യൽ മീഡിയ ലൈവ് ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ അറിയിച്ചതിന് പിന്നാലെ വീട്ടുകാര്‍ എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മാനേജ്‌മെന്റാണ് തന്നെ കൊന്നത്, മറ്റ് തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ മരിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് ലൈവില്‍ ഇയാള്‍ പറഞ്ഞിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button