NattuvarthaLatest NewsNews

മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘം വീടിനുനേരേ ആക്രമണം നടത്തി

പന്മന : പന്മനയിൽ മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘം വീടിനുനേരേ ആക്രമണം നടത്തിയിരിക്കുന്നു. ചവറ പോലീസ് മൂന്നുപേരെ പോലീസ് പിടികൂടി. ചവറ കൊട്ടുകാട് ബിനുഭവനത്തിൽ ബിനു (20), പൊന്മന കൊട്ടാരത്തിൻ കടവ് രാഹുൽ ഭവനത്തിൽ രാഹുൽ (18), പന്മന മേക്കാട് രഞ്ജിത് ഭവനത്തിൽ ശ്രീജിത്ത് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിറ്റൂർ എസ്.എൻ.ഡി.പി. ശാഖാ ജങ്‌ഷനു സമീപം കെ.എം.എം.എൽ. കമ്പനിയിലെ കരാർ ജീവനക്കാരനായ കാർത്തികയിൽ ബേബിഡോണി(കുഞ്ഞിക്കുട്ടൻ)ന്റെ വീടാണ് ആക്രമിച്ചിരിക്കുന്നത്.

പോലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച രാത്രി 12.30 ഓടെ ബൈക്കിലെത്തിയ ആറംഗസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബേബിഡോണിന്റെ വീടിന്റെ അഞ്ചു ജനൽച്ചില്ലുകളും ബൈക്കും പൂർണമായും തകർക്കുകയുണ്ടായി. പുറത്തിട്ടിരുന്ന പ്ലാസ്റ്റിക് കസേരകളും നശിപ്പിച്ചു. ശബ്ദംകേട്ടുണർന്ന് വീട്ടുകാർ അക്രമികൾ അകത്തു കയറാതിരിക്കാനായി ശ്രമിച്ചെങ്കിലും അസഭ്യം പറഞ്ഞ് മുൻവശത്തെ കതക തള്ളിത്തുറന്ന് അകത്തേക്കു കയറി. ഇതിനിടയിൽ വീട്ടിലെ സ്ത്രീകളും കുട്ടികളും മറ്റൊരുവീട്ടിൽ അഭയംതേടിയിരുന്നു. കുഞ്ഞിക്കുട്ടനെയും ഭാര്യയെയും ആക്രമിക്കാൻ ശ്രമിക്കുന്നതു കണ്ട നാട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് സംഘം പിൻമാറുകയായിരുന്നു ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ പരാതി നൽകുകയുണ്ടായി. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button