COVID 19Latest NewsNewsIndia

മറ്റ് രാജ്യങ്ങളെ കണ്ട് പഠിക്ക്, ഇന്ത്യ വെറുതേ സമയം കളയുന്നു; ഡ്രൈ റൺ എന്തിനെന്ന് ഒമർ അബ്ദുള്ള

ഡ്രൈ റണ്ണിന്റെ ആവശ്യകത ചോദ്യം ചെയ്ത് ഒമർ അബ്ദുള്ള

രണ്ട് കൊവിഡ് വാക്സിനുകൾക്ക് ഇന്ത്യ അംഗീകാരം നൽകിയതോടെ ജനങ്ങൾ പ്രതീക്ഷയിലാണ്. വാക്‌സിൻ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് രാജ്യം. ഇതിന്റെ ഒരു ഭാഗമാണ് ഡ്രൈ റൺ. വാക്‌സിൻ സ്വീകരിക്കുന്നതിനിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും സങ്കീർണ്ണതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡ്രൈ റൺ നടത്താൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴിതാ, സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള.

Also Read: ബിഗ് സല്യൂട്ട്; 3 കുട്ടികളെ രക്ഷപെടുത്താൻ സ്വന്തം ജീവൻ തന്നെ നൽകിയ കേഡറ്റ് അമിത് രാജ്

ഡ്രൈ റണ്ണിന്റെ ആവശ്യകത എന്താണെന്ന് ഒമർ അബ്ദുള്ള ചോദിക്കുന്നു. കൊവിഡ് വാക്‌സിന് അംഗീകാരം നൽകിയ പിന്നീട് എന്തിനാണ് ഈ ഡ്രൈ റൺ. വാക്സിൻ ജനങ്ങൾക്ക് നൽകിയാൽ പോരേ. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.

വാക്‌സിൻ കുത്തിവെയ്പ്പിന് മുന്നോടിയായുള്ള രണ്ട് ദിവസത്തെ ഡ്രൈ റൺ വെള്ളിയാഴ്ച വിജയകരമായി പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് ഒമർ അബ്ദുള്ള രംഗത്ത് വന്നത്. വാക്സിൻ നൽകുന്ന കാര്യത്തിൽ മറ്റ് രാജ്യങ്ങളെ കണ്ട് പഠിക്കണമെന്നും അവർ വാക്സിന് അംഗീകാരം നൽകിയ ഉടൻ തന്നെ കുത്തിവെയ്പ്പും ആരംഭിച്ചു. എന്നാൽ, ഇന്ത്യയിൽ വാക്‌സിന് നിയന്ത്രിയ അടിയന്തിര അനുമതി ലഭിച്ച് നാല് ദിവസം കഴിഞ്ഞു. ഇതുവരെ നൽകി തുടങ്ങിയിട്ടില്ലെന്ന് ഒമർ അബ്ദുള്ള വിമർശിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button