Latest NewsNewsIndia

ഭീതി ഉയര്‍ത്തി കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി

കഴിഞ്ഞ രണ്ട് ദിവസമായി കാക്കകളെ ചത്ത നിലയില്‍ രാവിലെ കാണുന്നുണ്ടെന്ന് പാര്‍ക്ക് ജീവനക്കാരന്‍ പറയുന്നു

ന്യൂഡല്‍ഹി : ഭീതി ഉയര്‍ത്തി 35-ഓളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി. കൊവിഡിന് പിന്നാലെ ഇതോടെ പക്ഷിപ്പനി ഭീതിയിലാണ് ഡല്‍ഹി. ഡല്‍ഹി മയൂര്‍ വിഹാറിലാണ് കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ പാര്‍ക്കിലാണ് കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി കാക്കകളെ ചത്ത നിലയില്‍ രാവിലെ കാണുന്നുണ്ടെന്ന് പാര്‍ക്ക് ജീവനക്കാരന്‍ പറയുന്നു.

ഇതോടെ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ചത്ത പക്ഷികളുടെ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പക്ഷിപ്പനിയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാനായി കാക്കകളുടെ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. രാജ്യത്ത് കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും
പുറപ്പെടുവിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button