KeralaNattuvartha

കോവിഡ് പ്രതിരോധ സേനയ്ക്ക് രൂപം നൽകി

വിദ്യാലയങ്ങൾ കൊറോണ അണുവിമുക്തമാക്കുവാൻ സേനയെ രൂപീകരിച്ചിരിക്കുന്നത്

പോത്തൻകോട് : വിദ്യാലയങ്ങൾ തുറന്ന സാഹചര്യത്തിൽ അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പ്രതിരോധ സേനയ്ക്ക് രൂപം നൽകി.
വിദ്യാലയങ്ങൾ കൊറോണ വിമുക്തമാക്കുക, കൊറോണബാധിത പ്രദേശങ്ങളും വീടുകളും അണുവിമുക്തമാക്കുക എന്നിവയ്ക്കായാണ് സേനയെ രൂപീകരിച്ചിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ, വൈസ് പ്രസിഡന്റ് കെ.മാജിദ, മാലിക്, മുരളീധരൻ, അനിൽ കുമാർ, കെ.സോമൻ, പഞ്ചായത്ത് സെക്രട്ടറി അശോക്, സന്നദ്ധ പ്രവർത്തകരായ സുബിൻ, ഷാൻ, സാജിദ് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button