ന്യൂഡൽഹി
വാക്‌സിന് 100 ശതമാനം സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും വിദഗ്‌ധർ. ‘മുൻകരുതൽ നടപടി പൂർണമായും ഒഴിവാക്കാൻ ആറ് മാസംമുതൽ ഒരു വർഷംവരെ വേണ്ടി വരും. വാക്‌സിനേഷൻ പൂർത്തിയാക്കാൻ 2022 തുടക്കംവരെയെങ്കിലും സമയമെടുത്തേക്കും. മാസ്‌കുകൾ ധരിക്കുന്നതും സാമൂഹ്യഅകലം പാലിക്കുന്നതും പുറത്തുപോയുള്ള ജോലികൾ പരമാവധി ഒഴിവാക്കുന്നതും തുടരണം’–- മുംബൈ ഹിന്ദുജാ ആശുപത്രിയിലെ ഡോ. ഭരേഷ് ദേധിയ പ്രതികരിച്ചു.
വാക്‌സിൻ എടുത്ത ആളുകളും മാസ്‌ക് ധരിക്കണമെന്ന് ജസ്‌ലോക്ക് ആശുപത്രിയിലെ ഡോ. മാലാ വിനോദ് കനേറിയ പറഞ്ഞു.
‘വാക്‌സിനുകൾക്ക് 100 ശതമാനം ഫലസിദ്ധി ഒരിക്കലും ഉറപ്പ് നൽകാനാകില്ല. വാക്‌സിൻ എടുത്ത ആൾ പിന്നീട് രോഗബാധിതനാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.’–- പിഡി ഹിന്ദുജാ ഹോസ്‌പിറ്റലിലെ ഡോ. ലാൻസ്‌ലട്ട് പിന്റോ വിശദീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..