KeralaLatest NewsNews

‘ഗര്‍ഭിണിയായ പേളിക്ക് പൊതിച്ചോറ് കഴിക്കാന്‍ കൊതി’ ! ദയവായി എന്നെ വെറുതെ വിടൂവെന്നു ചാനലിനോട് പേളി മാണി

കുഞ്ഞതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും

മലയാളികൾക്ക് മാത്രമല്ല ബോളിവുഡിനും പരിചിതയായ അവതാരകയും നടിയുമാണ് പേളി മാണി. കുഞ്ഞതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. താരത്തിന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ വാര്‍ത്തകളാക്കി സെന്‍സേഷണലൈസ് ചെയ്യുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ന്യൂസ് 18നില്‍ വന്ന വാര്‍ത്തയ്ക്ക് താഴെ പേളി നല്‍കിയ കമന്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പേളി തന്റെ യൂട്യൂബ് ചാനലില്‍ പൊതിച്ചോര്‍ ഉണ്ടാക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഇതിനെ ആധാരമാക്കി ‘ഗര്‍ഭിണിയായ പേളിക്ക് പൊതിച്ചോറ് കഴിക്കാന്‍ കൊതി’ എന്ന വാര്‍ത്തയ്ക്ക് താഴെയാണ് പേളി മാണി എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പ്രതികരണം എത്തിയത്. ‘ദയവായി എന്നെ വെറുതെ വിടൂ…ന്യൂസ് 18… ഇത് വിനീതമായ അപേക്ഷയാണ്’ എന്നാണ് പേളി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റിന് ലൈക്കടിച്ചും മറുപടി നല്‍കിയും രംഗത്തെത്തിയിരിക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button