Latest NewsNewsInternational

ജയിലിലായെങ്കിലും ഞങ്ങള്‍ പച്ചയായ മനുഷ്യരാണ്, ലൈംഗികബന്ധം വേണം : ആവശ്യം ഉന്നയിച്ച് സ്ത്രീകള്‍

നെയ്‌റോബി: പലകാരണങ്ങള്‍ കൊണ്ട് ജയിലിലായെങ്കിലും ഞങ്ങള്‍ പച്ചയായ മനുഷ്യരാണ്, ലൈംഗികബന്ധം വേണം. സ്ത്രീകളുടെ ഈ ആവശ്യത്തിനു മുന്നില്‍ ജയിലധികൃതര്‍ പകച്ചെന്നാണ് റിപ്പോര്‍ട്ട്. കെനിയയിലെ ജയിലുകളില്‍ കഴിയുന്ന സ്ത്രീകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരിക്കുന്നത്. തങ്ങളുടെ കാമുകന്മാരും ഭര്‍ത്താക്കന്മാരും ജീവിത പങ്കാളികളും ജയിലില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ലൈംഗിക ബന്ധത്തിനുള്ള അവസരം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Read Also : സിപിഎമ്മില്‍ എന്ത് തോന്ന്യാസവും നടക്കും, സക്കീര്‍ ഹുസൈന്‍ തിരിച്ച് സിപിഎമ്മിലെത്തി

ജീവപര്യന്തം അടക്കമുള്ള ശിക്ഷകള്‍ക്ക് വിധിക്കപ്പെട്ട സ്ത്രീകളാണ് ഈ ആവശ്യം മുന്നോട്ട് വെക്കുന്നത്. വര്‍ഷങ്ങളായി ജയിലില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജീവിത പങ്കാളികളും കാമുകന്മാരും സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ പ്രത്യേകമായി സമയവും സാഹചര്യവും അനുവദിച്ച് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

കെനിയയിലെ സ്ത്രീ തടവുകാരെ ജയിലില്‍ സന്ദര്‍ശിക്കാനെത്തുന്ന ഇണകളുമായി ലൈംഗിക ബന്ധം ആസ്വദിക്കുന്നതില്‍ നിന്ന് തടയുന്ന നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തടവുകാര്‍ 2014 മുതല്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. നിലവിലെ നിയമങ്ങള്‍ അവരുടെ സന്ദര്‍ശിക്കുന്ന പങ്കാളിക്കും ബന്ധുക്കള്‍ക്കും വളരെ പരിമിതമായ സമയം മാത്രമേ അനുവദിക്കൂ എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വനിത തടവുകാരുടെ ആവശ്യം വാര്‍ത്തകളില്‍ നിറയുകയാണ്. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തതായാണ് വിവരം. തടവുകാരുടെ ആവശ്യത്തെ അനുകൂലിച്ചും തള്ളിയും നിരവധി പേര്‍ രംഗത്തുവന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button