Latest NewsNewsIndia

വിവാഹമണ്ഡപത്തില്‍ രണ്ട് കാമുകിമാരെ ഒരുമിച്ച് താലികെട്ടി യുവാവ് നാട്ടുകാരേയും ബന്ധുക്കളേയും ഞെട്ടിച്ചു

റാഞ്ചി: വിവാഹമണ്ഡപത്തില്‍ രണ്ട് കാമുകിമാരെ ഒരുമിച്ച് താലികെട്ടി യുവാവ് നാട്ടുകാരേയും ബന്ധുക്കളേയും ഞെട്ടിച്ചു. ഛത്തീസ്ഗഡിലാണ് സംഭവം. ചന്തു മൗര്യ എന്ന 24കാരനാണ് തന്റെ കാമുകിമാരായ രണ്ട് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്തത്. കാമുകിമാരുടെ സമ്മതത്തോടെയാണ് ഒരേ വേദിയില്‍ ചന്തു ഇരുവരുടേയും ഭര്‍ത്താവായത്.

Read Also :ഭൂമി കറങ്ങുന്നതിന്റെ വേഗം കൂടി, ഇപ്പോള്‍ ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ ഇല്ല

ജനുവരി അഞ്ചിനാണ് നാട്ടുകാര്‍ക്ക് കൗതുകമായ അപൂര്‍വ വിവാഹം നടന്നത്. രണ്ട് പേരും എന്നെ സ്നേഹിക്കുന്നു, അതിനാല്‍ രണ്ട് പേരെയും വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അവരെ ഉപേക്ഷിക്കാന്‍ സാധിക്കില്ല. എക്കാലവും ഇരുവരും എന്നോടൊപ്പം ജീവിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ചന്തു എന്ന യുവാവ് പറയുന്നു.

വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ പോയപ്പോഴാണ് 21കാരിയായ സുന്ദരി കശ്യപിനെ ചന്തു കാണുന്നത്. അവിടെവച്ച് അവര്‍ പ്രണയത്തിലാകുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഒരു വിവാഹ വേദിയില്‍ വച്ച് ഹസീന ബാഗലിനെ ചന്തു കണ്ടതോടെ കഥ മാറി. ഹസീനയെയും ചന്തുവിന് ഇഷ്ടമായി. ഇരുവരും പ്രണയത്തിലുമായി. എന്നാല്‍ കാര്യങ്ങള്‍ വിവാഹത്തോട് അടുത്തപ്പോള്‍ രണ്ടുപേരില്‍ ഒരാളെ ഉപേക്ഷിക്കാന്‍ ചന്തുവിന്റെ മനസ് സമ്മതിച്ചില്ല. ഇരുവരും തനിക്കൊപ്പം വേണമെന്നായി. ഇതാണ് വിവാഹത്തിലെത്തിയത്

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button