വാഷിങ്‌ടൺ
ഒടുവിൽ ഭരണം കൈമാറുമെന്ന് ട്രംപ്. സ്വയം ചേരിയിലുള്ളവരും തള്ളിപറഞ്ഞതോടെയാണ് പ്രഖ്യാപനം. യുഎസ് കോൺഗ്രസ് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപ് പ്രസ്താവന.
‘ക്രമപ്രകാരമുള്ള കൈമാറ്റം’ ഉറപ്പാക്കുമെന്നു പറഞ്ഞ ട്രംപ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന പതിവ് നിലപാടും ആവർത്തിച്ചു. തെരഞ്ഞെടുപ്പ് ഫലം പൂർണമായും അംഗീകരിക്കുന്നില്ല. യാഥാർഥ്യങ്ങൾ അങ്ങനെയാണ് അനുഭവപ്പെടുന്നത്. എന്തായാലും ക്രമപ്രകാരമുള്ള അധികാരമാറ്റം ജനുവരി 20ന് ഉണ്ടാകും. നിയമപ്രകാരമുള്ള വോട്ടുകൾമാത്രം എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..