Life Style

ടെന്‍ഷനും സ്‌ട്രെസ്സും മാറ്റാം, ഈ കാര്യങ്ങളിലൂടെ

പല തരത്തിലുള്ള ടെന്‍ഷനും സ്‌ട്രെസുമെല്ലാം ദിവസവും നമ്മള്‍ നേരിടുന്നുണ്ട്. ഇത് അനുഭവിക്കാത്തവരായി ലോകത്ത് ഒരു മനുഷ്യജീവിപോലും ഉണ്ടാകില്ല. എന്നാല്‍ ടെന്‍ഷന്റെയും സ്‌ട്രെസിന്റെയും തോത് വര്‍ധിക്കുന്നതോടെ അത് വിഷാദം ഉള്‍പ്പടെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് നീങ്ങും. അതിനാല്‍ ടെന്‍ഷനെയും സ്‌ട്രെസിനെയും തുടക്കത്തില്‍ തന്നെ ഇല്ലാതാക്കുക എന്നതും ഇവയെ നേരിടാനുള്ള ധൈര്യം കണ്ടെത്തുക എന്നതും വളരെ പ്രധാനമാണ്.

ദിവസവും അളുകളെ അഭിമുഖീകരിക്കുകയും അവരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുക എന്നതാണ് ടെന്‍ഷനെയും സ്‌ടെസ്സിനെയും അകറ്റാനുള്ള ഏറ്റവും ഉത്തമമായ വഴി. അയ്യേ ഇതാണോ എന്ന് ചിന്തിക്കേണ്ട. ആളുകളൊട് ഇടപഴകുന്നതിലൂടെ ടെന്‍ഷനും സ്‌ട്രെസും മിനിറ്റുകള്‍കൊണ്ട് ഇല്ലാതാകും എന്ന് ജേണല്‍ ഓഫ് ഹാപ്പിനസ് സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലവിങ്-കൈന്‍ഡ്നെസ് എന്നാണ് ഈ മനഃശാസ്ത്ര വിദ്യക്ക് വിദഗ്ധര്‍ പേര് നല്‍കിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഒറ്റക്കിരിക്കാന്‍ പാടില്ല. മറിച്ച് ആളുകളുമയി സംസാരിക്കുക ഇടപഴകുക. സ്‌നേഹം പങ്കുവക്കുക. ഇത് ആളുകളില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ ഉണ്ടാക്കും. മറ്റുള്ളവര്‍ക്ക് സ്‌നേഹം പങ്കുവക്കുക വഴി ആളുകള്‍ക്ക് സ്വയം സന്തോഷം കണ്ടെത്താന്‍ സാധിക്കും എന്നും ടെന്‍ഷനെ മറികടക്കാന്‍ നമ്മള്‍ തയ്യാറാവണം എന്നത് പ്രധാനമാണ് എന്നും പഠനം പറയുന്നു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button