Latest NewsNewsEntertainment

നടി സീത ഇന്ന് യാസ്മിന്‍; മുസ്‌ലിം മതം സ്വീകരിച്ചതിനെക്കുറിച്ചു രേവതിയുടെ അനുജത്തി

എന്റെ വീട്ടുകാരുടെ എതിര്‍പ്പ് മാറിയതോടെ മൂന്നുവര്‍ഷം മുന്‍പ് വിവാഹം

മലയാളികൾ ഒരിക്കലും മറക്കാത്ത മോഹൻലാൽ ചിത്രമാണ് ഐവി ശശി ഒരുക്കിയ ദേവാസുരം. മോഹന്‍ലാലും രേവതിയും തകര്‍ത്തഭനയിച്ച ഈ ഹിറ്റ് ചിത്രത്തിൽ ഭാനുമതിയുടെ അനിയത്തി ശാരദയായ്‌ അഭിനയിച്ചത് നടി സീതയായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സീത ദേവാസുരത്തിലേയ്ക്ക് എത്തിയത്. അതിനു മുൻപ് ബാലതാരമായി സീത ശ്രദ്ധനേടിയിരുന്നു.

ദേവാസുരത്തിന് ശേഷം സീതയെ മലയാള സിനിമയിൽ ആരും കണ്ടില്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

അബ്ദുള്‍ ഖാദറിനെ വിവാഹം ചെയ്ത് ചെന്നൈയില്‍ കഴിയുകയാണ് താരമിപ്പോള്‍. വിവാഹ ശേഷം മതം മാറുകയായിരുന്നു. യാസ്മിനെന്നാണ് ഇപ്പോളത്തെ പേര്. വിജയ് ടിവിയിലെ സുന്ദരി ഞാനും സുന്ദരി നീയും സീരിയലില്‍ അഭിനയിക്കുന്നുണ്ട്. സത്യ എന്ന തമിഴ് സീരിയലിലാണ് ഒടുവില്‍ അഭിനയിച്ചത്. മതവും പേരും മാറിയെങ്കിലും അഭിനയ രംഗത്ത് സീതയെന്ന് തന്നെ അറിയപ്പെടാനാണ് ആഗ്രഹമെന്ന് താരം പറയുന്നു.

”ചെന്നൈ തായ് സത്യ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ ഒരേ സ്‌കൂളില്‍ ഒരേ വര്‍ഷം പഠിച്ചവരാണ് ഞങ്ങള്‍. എന്നാല്‍ പഠനശേഷം പരസ്പരം കണ്ടില്ല. നാലുവര്‍ഷം മുന്‍പാണ് പിന്നീട് കാണുന്നത്. ഇഷ്ടം ഞങ്ങള്‍ രണ്ടുപേരുടെയും ഉള്ളിലുണ്ട്. എന്നാല്‍ പ്രണയമല്ല. എന്റെ വീട്ടുകാരുടെ എതിര്‍പ്പ് മാറിയതോടെ മൂന്നുവര്‍ഷം മുന്‍പ് വിവാഹം .ഭര്‍ത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹം വിവാഹത്തിന് മുന്‍പേ തോന്നി. ” അങ്ങനെയാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്ന് താരം അഭിമുഖത്തിൽ പങ്കുവച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button