Latest NewsNewsIndia

കര്‍ഷകരെ ലക്ഷ്യമിട്ട് ബിജെപി; ജെ.പി നദ്ദ വീണ്ടും പശ്ചിമബംഗാളിൽ

ജനുവരി 30 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാളിലെത്തുന്നുണ്ട്.

കൊല്‍ക്കത്ത: നിയമസഭ തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി. പശ്ചിമബംഗാളില്‍ പ്രചാരണ പരിപാടികള്‍ തയ്യാറാക്കി ബിജെപി. ബംഗാളിലെത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ബര്‍ദ്ധാമന്‍ ജില്ലയില്‍ കർഷകരെ ലക്ഷ്യമിട്ട് ക്യാമ്പെയ്‌ന് തുടക്കം കുറിക്കും. കര്‍ഷകരുടെ ഭവനത്തില്‍ നിന്ന് അന്നദാനം സ്വീകരിച്ച് റോഡ് ഷോയില്‍ പങ്കെടുക്കാനാണ് നദ്ദ ഒരുങ്ങുന്നത്. പരിപാടിയിലൂടെ ബംഗാളിലെ കര്‍ഷകരിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാനാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ബര്‍ദ്ധാമനിലെ കത്വയില്‍ കര്‍ഷക സുരക്ഷാ ഗ്രാമസഭയിലും നദ്ദ പങ്കെടുക്കും.

Read Also: ഒടുവിൽ 9 ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തനൊരുങ്ങി റെഡ്ഡി സർക്കാർ

എന്നാൽ കഴിഞ്ഞ ആറ് വര്‍ഷമായി കര്‍ഷക ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് അവരോട് വിശദീകരിക്കുകയാണ് പ്രചാരണങ്ങളുടെ ലക്ഷ്യം. കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ഇടതുപക്ഷവും രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണങ്ങളെ നേരിടുകയാണ് ബിജെപി ഉദ്ദേശിക്കുന്നത്. ജനുവരി 30 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാളിലെത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി ബംഗാള്‍ സന്ദര്‍ശനം നടത്തുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button