KeralaLatest NewsNews

സ്വർണ്ണക്കടത്ത് കേസ്; സന്ദീപിൻ്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും കോടതിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സന്ദീപിൻ്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നു. വാ‍ട്സാപ്പ് ചാറ്റ് അടക്കമുള്ള ഡിജിറ്റൽ തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത് തന്നെ.

പ്രാഥമിക അന്വേഷണത്തിൽ സരിത്താണ് സ്വർണ്ണം കടത്തിയതെന്നും ഇതിന് റമീസും, സ്വപ്ന സുരേഷും സന്ദീപ് നായരും സഹായിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കുകയാണ്. ഇവരുടെ പക്കൽ നിന്ന് എൻഐഎ പിടിച്ചെടുത്ത മൊബൈൽ ഫോണും, ലാപ്ടോപ്പും അടക്കമുള്ള ഉപകരണങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതിയെ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button