08 January Friday

തെറ്റുചെയ്തിട്ടില്ല, തല കുനിക്കില്ല: സ്‌പീക്കർ

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021


അന്വേഷണ ഏജൻസികളെ തെല്ലും ഭയക്കുന്നില്ലെന്ന്‌ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. 40 വർഷത്തെ പൊതുജീവിതത്തിൽ ഒരു അഴിമതിയും നടത്തിയിട്ടില്ല. തന്റെ ഭാഗത്ത്‌ തെറ്റില്ലെന്ന്‌ ഉത്തമബോധ്യം ഉള്ളതിനാൽ തല ഒരിഞ്ചുപോലും കുനിക്കില്ലെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു രൂപയെങ്കിലും കൈക്കൂലി വാങ്ങിയെന്ന്‌ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറി കെ അയ്യപ്പനെതിരായ അന്വേഷണത്തെ തടസ്സപ്പെടുത്തിയിട്ടില്ല. ചട്ടം 165 പ്രകാരം നിയമസഭാ ജീവനക്കാർക്കും  നിയമപരിരക്ഷയ്‌ക്ക്‌ അർഹതയുണ്ട്‌. നിയമസഭാ  ജീവനക്കാരെ ചോദ്യം ചെയ്യാനോ അറസ്‌റ്റ്‌ ചെയ്യാനോ ചട്ടപ്രകാരം സ്‌പീക്കറുടെ അനുമതി ചോദിക്കണമെന്ന്‌ കസ്‌റ്റംസിനെ അറിയിക്കുക മാത്രമാണ്‌ നിയമസഭാ സെക്രട്ടറി ചെയ്തത്‌. നടപടിക്രമം പാലിച്ച്‌ നോട്ടീസ്‌ നൽകിയാൽ തുടർനടപടി എടുക്കും. ഏജൻസികൾ എന്തിനാണ്‌ വിളിപ്പിക്കുന്നതെന്ന്‌ അവർക്കേ അറിയൂ. തനിക്കെതിരെ പലരും ആരോപണം ഉന്നയിക്കുന്നു‌. അതിനൊന്നും മറുപടി പറയുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top