ഫത്തോർദ
ഐഎസ്‌എലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല. അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്‌സിയോടും തകർന്നടിഞ്ഞു. 2–-4നാണ് തോൽവി. ഹാട്രിക്കുമായി ദ്യേഗോ മൗറീസിയോ ബ്ലാസ്‌റ്റേഴ്‌സിന്റെ വല തകർത്തു. നാലാമത്തേത് ഒഡിഷ ക്യാപ്‌റ്റൻ സ്‌റ്റീവൻ ടെയ്‌ലറുടെ വക. ആദ്യം ഗോൾ നേടിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പതനം. ജോർദാൻ മറെയാണ് ഗോളടിച്ചത്. പകരക്കാരനായെത്തിയ ഗാരി ഹൂപ്പർ അവസാന നിമിഷം ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവിഭാരം കുറച്ചു.
ഒമ്പത് കളിയിൽ ഒരുജയം മാത്രമായി പത്താം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. അഞ്ച് തോൽവി. ആറ് പോയിന്റ്. ഇതിനുമുമ്പ് ആറ് കളിയും തോറ്റ ടീമാണ് ഒഡിഷ. അവരുടെ ആദ്യ ജയമായി ഇത്.കെ പി രാഹുലാണ് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യഘട്ടത്തിൽ ജീവൻ നൽകിയത്. രാഹുലിന്റെ ഹെഡർ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..