Latest NewsNewsIndia

“73 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇതുപോലൊരു ഭരണം ഭാരതത്തിൽ ഉണ്ടായിട്ടില്ല” : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പാക്കിസ്ഥാന് എപ്പോഴെങ്കിലും ശക്തമായ സൈന്യത്തിന്റെ ആവശ്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇപ്പോഴാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 73 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇപ്പോൾ ഉള്ളതുപോലെ ഒരു ഭരണം ഭാരതത്തിൽ ഉണ്ടായിട്ടില്ലെന്ന് ടർക്കിഷ് ചാനലായ ‘എ ന്യൂസി‘ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Read Also : സംസ്ഥാനത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി

പ്രതിരോധ മേഖലയിൽ ഒരു ഭരണാധിപന്റെ മികവറിയാൻ ശത്രുരാജ്യം അയാളെ എങ്ങിനെ വിലയിരുത്തുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇമ്രാൻ ഖാന്റെ ഈ പ്രസ്താവന. ഇന്ത്യയുടെ സൈനിക ബലത്തെ പുകഴ്ത്തിയ ഇമ്രാൻ ഖാൻ ഇന്ത്യയുടേത് മുസ്ളിം മതത്തെ അടിച്ചമർത്തുന്ന ഭരണമാണെന്നും ആരോപിച്ചു. പാക് പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ:

"പാക്കിസ്ഥാന് എപ്പോഴെങ്കിലും ശക്തമായ സൈന്യത്തിന്റെ ആവശ്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇപ്പോഴാണ്. എന്തെന്നാൽ 73 വർഷത്തെ ചരിത്രത്തിൽ ഒരിക്കലും ഇന്ന് ഉള്ളതുപോലെ ഒരു ഭരണം ഭാരതത്തിൽ ഉണ്ടായിട്ടില്ല" : ഇമ്രാൻ ഖാൻ പ്രതിരോധ മേഖലയിൽ ഒരു ഭരണാധിപന്റെ മികവറിയാൻ ശത്രുരാജ്യം അയാളെ എങ്ങിനെ വിലയിരുത്തുന്നു എന്ന് നോക്കിയാൽ മതി.

Posted by Krishna Krishna on Thursday, January 7, 2021

താൻ അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനായി ആദ്യ നീക്കം തന്നെ അതായിരുന്നുവെന്നും ഇമ്രാൻ ഖാൻ പറയുന്നു. സൗഹൃദം വളർത്തിയെടുക്കാനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മുന്നോട്ട് പോകാനും താൻ മോദിയോട് ആവശ്യപ്പെട്ടുവെന്നും പക്ഷേ, വിഷയത്തിൽ നരേന്ദ്ര മോദി പ്രതികരിച്ചില്ലെന്നും ഇമ്രാൻ ഖാൻ പറയുന്നു.

വീഡിയോ കാണാം :

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button