08 January Friday

ലോക്ക്ഡൗണിനും മുന്‍പേ കുടിശിക; അടച്ചിട്ട തീയറ്ററിന് 5 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ എന്ന വാര്‍ത്ത വ്യാജം

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021

കൊച്ചി > അടച്ചിട്ട തിയറ്ററിന് അഞ്ചു ലക്ഷത്തിലേറെ രൂപയുടെ വൈദ്യുതി ബില്‍ ചുമത്തിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് കെഎസ്ഇബി. കോട്ടയം പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ ജിജിമോന്‍ ജോസഫ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ആരോപണമായിരുന്നു ഇക്കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. 2020 മാര്‍ച്ച് മുതല്‍ അടഞ്ഞുകിടന്ന തന്റെ തിയറ്ററിന് അന്യായമായി അതിഭീമമായ ബില്‍ ചുമത്തി എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ലോക്ക്ഡൗണിനും മുന്‍പ് 2020 ഫെബ്രുവരി മാസത്തെ വൈദ്യുതി ഉപയോഗത്തിന് നല്‍കിയ 1,52,998 രൂപയുടെ ബില്‍ ഉള്‍പ്പെടെ നാളിതുവരെ അദ്ദേഹം തുക അടച്ചിട്ടില്ല. അതിനു ശേഷവും പ്രതിമാസം ശരാശരി 2000 യൂണിറ്റ് ഉപയോഗം ഉണ്ടായതായും ശരാശരി 35000 രൂപ പ്രതിമാസ ബില്‍ വന്നതായും കെഎസ്ഇബി കണ്ടെത്തി. ഇതെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉപകരണങ്ങള്‍ എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ തകരാറിലായിപ്പോകും എന്നായിരുന്നു ജിജിമോന്റെ പ്രതികരണം.

ലോക്ഡൗണ്‍ കാലത്ത് കെഎസ്ഇബി ഇളവായി നല്‍കിയ ഫിക്‌സഡ് ചാര്‍ജ് റിബേറ്റ് തുകയായ 15,510 രൂപ കുറവു ചെയ്ത ശേഷം ഡിസംബര്‍ മാസത്തെ ഉപയോഗം ഉള്‍പ്പെടെ 5,55,110 രൂപ ഈ ഉപഭോക്താവിന് കുടിശികയായി നിലവിലുണ്ട്. ഇതില്‍ ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു മുമ്പുള്ള കുടിശ്ശികയും ഉള്‍പ്പെടും. വൈദ്യുതി ബില്‍ കുടിശിക സംബന്ധിച്ച് പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹം ഓഫീസുമായി ബന്ധപ്പെടാനോ കുടിശ്ശിക തുക തവണകളായെങ്കിലും അടയ്ക്കുവാനോ തയ്യാറായിട്ടില്ല. അതെത്തുടര്‍ന്നാണ് ഈ വര്‍ഷം ജനുവരി 1ന്  5,21,505 രൂപയുടെ വൈദ്യുതി വിച്ഛേദന നോട്ടീസ് നല്‍കിയതെന്നും കെഎസ്ഇബി വ്യക്തമാക്കി.

 

അടച്ചിട്ട സിനിമാ ശാലയ്ക്ക് അഞ്ചു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ; വാർത്ത വസ്തുതാവിരുദ്ധം. 2020മാർച്ചു മുതൽ അടഞ്ഞുകിടന്ന...

Posted by Kerala State Electricity Board on Friday, 8 January 2021

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top